കാക്കത്തമ്പുരാൻ
ഇളംപച്ച പൊടിക്കുരുവി
ഇറാൻ, പടിഞ്ഞാറൻ സൈബീരിയ, കാശ്മീർ മുതലായ പ്രദേശങ്ങളിൽ നിന്നും ഈ പക്ഷികൾ സാധാരണ കേരളത്തിലോട്ടും തിരിച്ചും ദേശാടനം നടത്തുന്നു. ഒക്ടോബർ തുടക്കം മുതൽക്കെ ഈ പക്ഷികളെ കേരളത്തിൽ കാണാം. ഏപ്രിൽ പകുതിയാകുമ്പോൾ മടങ്ങിപോയിരിക്കും. ഈ പക്ഷികൾ കേരളത്തിൽ കൂടുകെട്ടാറില്ല. പൊള്ളയായ മരത്തടിക്കുള്ളീൽ എട്ടുകാലിവലപോലുള്ള ചെറിയ വസ്തുക്കൾ ഉപയോഗിച്ച് 4 സെന്റിമീറ്ററിൽ താഴെ വ്യാസമുള്ള ഗോളാകൃതിയുള്ള കൂടുകൾ ഉണ്ടാക്കുന്നു.
ആര്‍ട്ടിക് റ്റേണ്‍
ചിത്രത്തില്‍ കാണുന്ന കക്ഷികള്‍ക്ക് (സോറി പക്ഷികള്‍ക്ക്) 'ആര്‍ട്ടിക് റ്റേണ്‍' എന്നാണ് പേര്. ഇവരുടെ പ്രധാന വിനോദം ഒരു ധ്രുവത്തില്‍നിന്ന് ധ്രുവത്തിലേക്ക് ദേശാടനം നടത്തുകയെന്നതാണ്. ചില്ലറ ദൂരമല്ല അങ്ങനെ താണ്ടുന്നത്, 70,000 കിലോമീറ്റര്‍!
No comments:
Post a Comment